PONNANI
കടവനാട് പൂക്കൈതപുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും – എംഎൽഎ
പൊന്നാനി: കടവനാട് പൂക്കൈതപുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം ആയതായി എംഎൽഎ പി നന്ദകുമാർ.
പദ്ധതിപ്രദേശം എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പാലം യാഥാർഥ്യമായാൽ പൊന്നാനി നഗരസഭയേയും വെളിയങ്കോട് ഗ്രാമപഞ്ചായത്തിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും.
പാലത്തിനായി സർക്കാർ ബജറ്റിൽ 19.17 കോടി രൂപ വകയിരുത്തി. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 232 മീറ്റർ നീളവും 11.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. ഒന്നര മീറ്റർ നടപ്പാതയും ഉണ്ടാകും. ഇരു ഭാഗത്തും 200 മീറ്റർ അപ്രോച്ച് റോഡ് നിർമ്മിക്കും.
പാലത്തിൻ്റെ ഇരു ഭാഗത്ത് നിന്നും സ്ഥലം ഏറ്റെടുക്കേണ്ടതിനാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതായി റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതായും എംഎൽഎ അറിയിച്ചു.