CHANGARAMKULAM

ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണ്ണമെന്റ് കരീം പാവിട്ടപുറം നയിച്ച മലപ്പുറത്തിന് വിജയം

ചങ്ങരംകുളം:കേരളത്തിലെ ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് സംഘടനയായ കേരള ഡിഫ്രണ്ട്ലി ഏബിൾസ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മലപ്പുറം ചെമ്മാട് നടന്ന ജസ്റ്റിസ് എഎം ഫാറുഖ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് സംസ്ഥാന തല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ആദ്യ മത്സരത്തിൽ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയും ഇന്ത്യൻ ടീം അംഗവുമായ കരീം പാവിട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മലപ്പുറം പാലക്കാടിനെ പരാജയപ്പെടുത്തി
ജേതാക്കളായി.മത്സരത്തിൽ കരീം പാവിട്ടപ്പുറത്തിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.12,13,14 തിയ്യതികളിലായി നടക്കുന്ന മത്സരം വള്ളിക്കുന്ന് എംഎൽഎ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.14 ന് നടക്കുന്ന സമാപന ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമ്മാനദാനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button