CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്തിലെ ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.വാർഡ് രണ്ടിലെ തിരഞ്ഞെടുപ്പ് പൊന്നാനി കോടതി റദ്ദ് ചെയ്തതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് സിപിഎം നേതൃത്വം ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു.ഹൈകോടതി കുടി കയ്യൊഴിഞ്ഞ അവസ്ഥയിൽ 7 അംഗങ്ങളുമായി ഭരണത്തിലിരിക്കുന്നത് മാന്യത അല്ലെന്നും എൽഡിഎഫ് ഭരണസമിതി അധികാരം ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് മാർച്ച് സംഘടിപ്പിച്ചത്.വെള്ളിയാഴ്ച കാലത്ത് പത്തര മണിയോടെ നടന്ന മാർച്ച്

ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ രാജേന്ദ്രൻ നായർ,ആന്റോ ഫ്രാൻസിസ്,സലീം,എഎസ്ഐ ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. അംഗങ്ങളുമായി ഭരണം മുന്നോട്ട് കൊണ്ട് പോവാൻ അനുവദിക്കില്ലെന്നും ഭരണസമിതി ഒഴിഞ്ഞില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി വലിയ രീതിയിലുള്ള പ്രക്ഷോപ പരിപാടികളിലേക്ക് യുഡിഎഫ് നീങ്ങുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.നാഹിർ ആലുങ്ങൾ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഇപി അബ്ദുറു അധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു.കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.പ്രണവം പ്രസാദ്,
റഷീദ് മുതുകാട് തുടങ്ങിയ നേതാക്കളും പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button