KERALA
യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പുന്നയൂര്‍ക്കുളം:ആറ്റുപുറത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകള്‍ ഫൈറൂസിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കിടപ്പു മുറിയിലേക്ക് പോയ ഫൈറൂസിയെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. തുടര്‍ന്ന് മുറിയില്‍ എത്തി നോക്കുമ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പുന്നൂക്കാവ് ശാന്തി നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രിയില്‍.ഫൈറൂസിന്റെ ഭര്‍ത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫര്‍ ഗള്‍ഫിലാണ്. ഒരാഴ്ച മുന്‍പാണ് ഫൈറൂസ് സ്വന്തം വീട്ടില്‍ എത്തിയത്. മകള്‍: അലിദ (നാല് മാസം). ഖബറടക്കം ബുധനാഴ്ച പരൂര്‍ ഞാലില്‍ ജുമാ മസ്ജിദില്‍.
