ടാലൻ്റ് സെർച്ച് എക്സാമിനേഷൻ:
റാങ്കുകൾ വാരിക്കൂട്ടി ഐഡിയൽ കടകശ്ശേരി


തവനൂർ: മലപ്പുറം സെൻട്രൽ സഹോദയ ജില്ലയിലെ സി ബി എസ് ഇ സ്കൂളുകളിൽ വെച്ച് നടത്തിയ പ്രതിഭാ നിർണ്ണയ പരീക്ഷയിൽ (ടാലൻ്റ് സെർച്ച് എക്സാമിനേഷൻ) ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ റാങ്ക് നേടി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ.
കടകശ്ശേരി ഐഡിയൽ സ്കൂളിലെ ഒന്നാം റാങ്കുകാരായ ഹുദ ഷറഫുദ്ദീൻ, ഫാതിമ അൻഷ, ഫാതിമ ഫൈഹ, നീൽ ശ്രീരാജ്, മർവാൻ ഇബാദ്, ഐഹാം ബഷീർ, മുഹമ്മദ് താജ്, എന്നിവരും രണ്ടാം റാങ്ക് നേടിയ മുഹമ്മദ് ഫർസീൻ, ഐൻ ഫാതിമ, സഹ് വ ആരിസ്, മുഹമ്മദ് ഇഹ്സാൻ ശൈഖ്, എന്നിവരും മൂന്നാം റാങ്കുകൾ കരസ്ഥമാക്കിയ ആസിം മുഹമ്മദ്, മനാൽ ആയിഷ, അഹ്സൻ ഫാഇസ് മുഹമ്മദ്, റഫാൻ റഫീഖ്, അഭിന ദേവ് ,റയാ ഹസീബ് എന്നിവടക്കം 17 പേരാണ് റാങ്കുകൾ കരസ്ഥമാക്കിയത്.
ഏറ്റവും കൂടുതൽ റാങ്ക് നേടിയ സ്കൂളിനുള്ള പുരസ്കാരവും ഐഡിയൽ സ്കുളിനാണ് ലഭിച്ചത്
മഞ്ചേരി നസ്റത്ത് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽകാലടി സംസ്കൃത സർവ്വകലാശാല റജിസ്ട്രാർ ഡോ :എം എസ് ഗോപാലകൃഷണൻ ട്രോഫി സമ്മാനിച്ചു .
