KERALA

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്.

മീഡിയവൺ എഡിറ്ററുടെ പ്രസ്താവനയുടെ പൂർണരൂപം.

പ്രിയ പ്രേക്ഷകരെ

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ
ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണനടപടികൾക്കു ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.

പ്രമോദ് രാമൻ
എഡിറ്റർ,
മീഡിയവൺ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button