KERALA

പോക്സോ കേസിൽ 63 വയസുകാരന് 25 വർഷം കഠിനതടവ്, ശിക്ഷ 11 കാരിയെ പീഡിപ്പിച്ച കേസിൽ!

കൊല്ലം: 2019 ഡിസംബർ 12നാണ് പോരുവഴി സ്വദേശിയായ പെൺകുട്ടിക്ക് നേരെ വയോധികൻ അതിക്രമം നടത്തിയത്. തുടക്കത്തിൽ ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പിന്നീടാണ് പോക്സോ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63 വയസുകാരന് 25 വർഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ജില്ലയിൽ ആദ്യമായി വനിതാ പൊലീസ് ഓഫീസർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. ജില്ലയിലെ പോക്സോ കേസുകളുടെ നോഡൽ ഓഫീസറായ ഇൻസ്പെക്ടർ എ പി സുധർമ്മയാണ് അന്വേഷണം പൂർത്തീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button