EDAPPALLocal news
നടുവട്ടം കമ്പനിപ്പടിയിൽ മരം മുറി തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ:നടുവട്ടം കമ്പനിപ്പടിയിൽ മരം മുറി തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കളത്തിൽ വളപ്പിൽ നാരായണ സ്വാമിയുടെ മകൻ സുരേഷ്(35)നെയാണ് ശനിയാഴ്ച രാത്രിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടുകാർ ഉടനെ തന്നെ ശ്രീവത്സം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.സുരേഷ് അവിവാഹിതനാണ്.