BREAKING NEWSLATEST NEWS

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം കവരുകയായിരുന്നു. 20 പവനോളം സ്വർണം മോഷണം പോയി.

തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ മൂന്നുപേരാണ് അക്രമം നടത്തിയത്. സംഭവസമയത്ത് ഒരു വനിതയടക്കം മൂന്ന് ജീവനക്കാർ മാത്രമാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. ഇവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹിന്ദി സംസാരിക്കുന്നവരാണ് കവർച്ചക്കാർ എന്നാണ് അറിയുന്നത് കവർച്ചക്ക് ശേഷം തൃശ്ശൂർ ഭാഗത്ത് തിരുവില്ലാമല ഭാഗത്തേക്ക് ഇവർ വാഹനം ഓടിച്ചു പോയി.

പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. ആഭരണം വാങ്ങാനെന്ന വ്യാജേനയാണ് ഇവർ കടയിലെത്തിയത്. കവർച്ച നടത്തിയ ശേഷം ഇവർ വന്ന വാഹനത്തിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button