BREAKING NEWSLATEST NEWS

ശിശുദിനം വിവിധ പരിപാടികളുമായി എസ്.എം ഇംഗ്ലീഷ് സ്കൂൾ

ചങ്ങരംകുളം: ശിശു ദിനത്തോടനുബന്ധിച്ച് എസ്.എം ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർഥികൾ ആഘോഷത്തിന് കൗതുകവും പുതുമയും പകർന്നു. കുട്ടികളും നെഹ്‌റുവും തമ്മിലുള്ള സ്നേഹബന്ധം, നെഹ്‌റുവിന്റെ ഭരണപാടവം, ദീർഘവീക്ഷണം, രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു.

വിദ്യാർഥികൾ സ്വന്തമായി നിർമ്മിച്ച പോസ്റ്ററുകളും ചിത്രങ്ങളും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. നെഹ്‌റുവിന്റെ ജീവിതവും ആശയങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിൽ ദേശസ്നേഹവും ചരിത്രബോധവും വളർത്തുന്നതിനും പരിപാടികൾ സഹായകമായി. എച്ച്. ഒ.ഡി ഷഹീല പി. എം, ഗീത സി. പി, ബീന മോഹൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button