BREAKING NEWSLATEST NEWS

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായി

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി.“കുഞ്ഞുങ്ങൾ സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന ചെറിയ നക്ഷത്രങ്ങളാണ്” എന്ന സന്ദേശമുയർത്തിയായിരുന്നു ശിശുദിനാഘോഷം.ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ പ്രിയ അരവിന്ദ് ഉദ്ഘാടനം ചെയ്തു.മോണ്ടിസോറി എച്ച് എം ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.

ആർ സ്മിത അവതരിപ്പിച്ച “എ ഗ്ലിമ്പ്സ് ഓഫ് നെഹ്റു” എന്ന പ്രോഗ്രാം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കുട്ടികളോടുള്ള സ്നേഹം ഓർമ്മിപ്പിച്ചു.വിദ്യാർത്ഥിയായ മുഹമ്മദ് സയ്യിദിന്റെ “ചെറിഷിംഗ് ചാച്ചാജീസ് മെമ്മറി”, അധ്യാപകരായ പ്രീതിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് സോംഗ്, ഫാത്തിമയും സംഘവും അവതരിപ്പിച്ച ഒപ്പന എന്നിവ പ്രത്യേകം ആകർഷണമായി.

ഓരോക്ലാസുകളും 15 മിനിറ്റ് വീതം അവതരിപ്പിച്ച കലാപരിപാടികളായിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്. ആത്മവിശ്വാസവും ആവേശവും നിറഞ്ഞ അവതരണങ്ങൾ സദസ്സിനെ ആകർഷിച്ചു.കെപി ജലീല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി സുമ,രാജി അജിത്,കെവി അനിതഎന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button