BREAKING NEWSLATEST NEWSUncategorized

പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൽ മിന്നും വിജയം നേടി കാരക്കുത്തങ്ങാടി വി.വി.എ. യു.പി. സ്കൂൾ

യു.പി. വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റോടെ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റോടെ രണ്ടാം സ്ഥാനവും, എൽ.പി. ജനറൽ വിഭാഗത്തിൽ 61 പോയിന്റോടെ രണ്ടാം സ്ഥാനവും, എൽ.പി. വിഭാഗം അറബിക് കലോത്സവത്തിൽ 35 പോയിൻ്റോടെ രണ്ടാം സ്ഥാനവും, യുപി വിഭാഗം സംസ്കൃത കലോത്സവത്തിൽ 78 പോയിന്റോടെ നാലാം സ്ഥാനവും നേടിയാണ് സ്കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

അഞ്ചുദിനങ്ങളിലായി പരുതൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പട്ടാമ്പി സബ്ജില്ലാ തല കലോത്സവം, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വേറിട്ടതായിരുന്നുസ്കൂൾ ഹെഡ്മിസ്ട്രസ് എൻ പി ഫൗസിയ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ ആത്മാർത്ഥമായ പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെ കരുത്ത്. വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.ആയിഷ നജ ( അറബിക് കഥാകഥനം), സജ ഷിറിൻ (പദകേളി), എന്നീ വിദ്യാർത്ഥികൾ സബ്ജില്ല തല മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ജില്ലാതല മത്സരത്തിലേക്ക് അർഹരായി തിരഞ്ഞെടുക്കപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button