കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ(KEWSA) മലപ്പുറം ജില്ലാ സമ്മേളനം കുറ്റിപ്പുറം മദിരശ്ശേരി ഗ്രാൻഡ്( രാമദാസൻ നഗർ ) ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
തവനൂർ നിയോജക മണ്ഡലം എംഎൽഎ വിഎസ് ജോയ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് എം വി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. വിവിധ കമ്പനി സ്റ്റാളുകളുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബൂബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു, സംഘടനാ വൈസ് പ്രസിഡണ്ട് പി വി ഹാരിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു, ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് റഫീഖ് സ്വാഗത പ്രസംഗം നടത്തി, വിവിധ തലങ്ങളിൽ മികവ് തെളിയിച്ച സംഘടനാ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനം സംസ്ഥാന ട്രഷറർ രതീഷ് പത്തനംതിട്ട നടത്തുകയുണ്ടായി, സംഘടനയുടെ ക്ഷേമ ഫണ്ട് വിശദീകരണം ബോർഡ് മെമ്പർ ഷാജി വെട്ടം അവതരിപ്പിച്ചു, ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി വി രാഗേഷ് ഉദ്ഘാടനം ചെയ്തു, സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് അജേഷ് കുമാർ സംഘടനാ റിപ്പോർട്ടിംഗ് അവതരിപ്പിച്ചു, ജില്ലാ ട്രഷറർ പി പി ശശിധരൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച പാസാക്കി, തിരഞ്ഞെടുപ്പ് നടന്നു.
ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സന്തോഷ് ബാബു തിരുനാവായ, എൻ വി വിനോദ് പൊന്നാനി, കെ പ്രകാശൻ, പി അനിൽകുമാർ, കെ പി അശോകൻ എന്നിവർ സംസാരിച്ചു സ്വാഗതസംഘ ജനറൽ കൺവീനർ എം പ്രശോഭ് നന്ദി രേഖപ്പെടുത്തി സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ശിഹാബ് തങ്ങൾ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു ഭാരവാഹികൾ പ്രസിഡണ്ട് ഉമ്മർ കെ സെക്രട്ടറി എം കെ മുഹമ്മദ് റഫീഖ് ട്രഷറർ പി പി ശശിധരൻ