BREAKING NEWSLATEST NEWS

യുവ ഡോക്ടറെ ആക്രമിച്ചകേസ്; ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര: ഹണിട്രാപ്പെന്നും സംശയം

കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒതുക്കിത്തീര്‍ക്കാനാണ് പ്രതികള്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. ആറു കോടി ആവശ്യപ്പെട്ടപ്പോള്‍ അത്രയും നല്‍കാനാകില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കി. തുടർന്ന് സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് കാണിച്ച് പ്രതികൾ പണം ആവശ്യപ്പെടുകയും, വഴങ്ങാതിരുന്നതോടെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.ഈ മാസം രണ്ടാം തീയതിയാണ് ചികിത്സക്കെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തി പ്രതികള്‍ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയത്. നടന്നത് ഹണി ട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേിച്ച് വരികയാണ്. കേസിലെ പ്രതിയായ മറ്റൊരു നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍ഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളില്‍ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പൊലീസ് വ്യക്തമാക്കി.

കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നിഗമനം. ഡോക്ടറെ തടഞ്ഞുവെച്ച് 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. പ്രതികളായ അതുല്യ ചന്ദ്ര, ബിബിന്‍ ബേബി, കെ ബി വിഷ്ണു എന്നിവരെ പൊലീസ് ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് 12 പേര്‍ക്കെതിരയൊണ് കേസ് എടുത്തിരിക്കുന്നത്. ഒന്‍പത് പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്.തിങ്കളാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയര്‍ ജനത റോഡിലുള്ള അപ്പാര്‍ട്മെന്റിലെ ഫ്‌ലാറ്റിലേക്ക് അതുല്യ ചന്ദ്രയാണു ഡോക്ടറെ വിളിച്ചുവരുത്തിയത്. പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്നും അടിന്തര ചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് വിളിച്ചത്. പിന്നാലെ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് മര്‍ദ്ദനമുണ്ടാകുന്നത്.

ബിബിന്‍ പെരുമ്പള്ളി ഡോക്ടറുടെ മുഖത്ത് അടിക്കുകയും കസേരയില്‍ ബലമായി ഇരുത്തി വാരിയെല്ലുകളുടെ ഭാഗത്ത് പലതവണ ഇടിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ഡോക്ടറുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്മാര്‍ട്‌വാച്ചും ഇയര്‍പോഡുകളും രണ്ടാം പ്രതി തട്ടിയെടുത്തു. ഇവയ്ക്ക് 3.25 ലക്ഷം രൂപ വിലവരും.അതുല്യ ചന്ദ്ര അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. മറ്റ് പ്രതികളും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ശാരീരിക വേദന രൂക്ഷമായതും പ്രതികള്‍ കൊല്ലുമെന്നു പറഞ്ഞതിലെ ഭയം കാരണവുമാണ് പരാതി നല്‍കാന്‍ രണ്ടു ദിവസമെടുത്തതെന്നും ഡോക്ടര്‍ പറയുന്നു. ഹണിട്രാപ് ആണോയെന്ന കാര്യം പൊലീസ് പരിശോധിക്കും. മോഷണം പോയ വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ഉയിര്‍’ ആണ് അതുല്യ ചന്ദ്ര ഒടുവില്‍ അഭിനയിച്ച ചിത്രം. ‘ഡൈസ് ഇറേ’, ‘ഇന്നലെ വരെ’, ‘ഓ ബേബി’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ‘ലോക’യില്‍ പൊലീസ് വേഷത്തിലൂടെയാണ് ബിബിന്‍ പെരുമ്പള്ളി ശ്രദ്ധേയനായത്. ‘ആശാന്‍’, ‘കാട്ടാളന്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button