BREAKING NEWSPUBLIC INFORMATION

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ചങ്ങരംകുളം :-ആലംകോട് ഗ്രാമ പഞ്ചായത്ത് സങ്കടിപ്പിക്കുന്ന കേരളോത്സവം 2026′ ഇന്ന് മുതൽ നവംബർ 15 വരെ വ്യത്യസ്ത സ്ഥലങ്ങളിലായി അരങ്ങേറും.കലാ-കായിക മത്സര ഇനങ്ങളിൽ 500 ഓളം മത്സരാർഥികൾ പങ്കെടുക്കും.കേരളോത്സവത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ചങ്ങരംകുളത്ത് വിപുലമായ രീതിയിൽ സങ്കടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉൽഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,ബ്ലോക്ക് മെമ്പർ സജ്ന ഫിറോസ്,പി വിജയൻ,ഷാനവാസ് വട്ടത്തൂർ,ഹുറൈർ കോടക്കാട്ട്,പി പി ഖാലിദ്,യൂസുഫ് പെരുമുക്ക്,സുഹൈർ ഏറാവറാംകുന്ന്,ആനന്ദ്,അബ്ദു,സെക്രട്ടറി സുതൻ എന്നിവർ സംസാരിച്ചു.കുടുംബശ്രീ,ഹരിത കർമ സേന അംഗങ്ങൾ,പരിവാർ പ്രവർത്തകർ,ലയൺസ് ക്ലബ്,മെക്ക് സെവൻ,ട്രോമ കെയർ,അസ്സബാഹ് എൻ എസ് എസ് വിദ്യാർത്ഥികൾ എന്നിവർ വിളംബര ജാഥക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button