BREAKING NEWSCHANGARAMKULAMLATEST NEWS

സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായി

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ സേനയ്ക്ക് കൈമാറിയ അജൈവമാലിന്യത്തിൽ നിന്നാണ് സ്വർണ്ണക്കമ്മൽ ലഭിച്ചത്. ഹരിത കർമ്മ സേന അംഗങ്ങളായ ലത ,പ്രസന്ന എന്നിവർ വീട്ടിൽ നിന്ന് ലഭിച്ച അജൈവമാലിന്യം തരംതിരിക്കുന്നതിനിടയിലാണ് സ്വർണ്ണക്കമ്മൽ ലഭിച്ചത്. രണ്ടുമാസം മുന്നേ നഷ്ടപ്പെട്ട സ്വർണ്ണക്കമ്മൽ ഉടമസ്ഥന് കൈമാറി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. സ്വർണ്ണക്കമ്മൽ സ്വർണ്ണക്കമ്മൽ തിരികെ ലഭിച്ചതിൽ വീട്ടമ്മ ഹരിത കർമ്മസേന അംഗങ്ങളുമായി സന്തോഷം പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button