BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയതായി മൂന്ന് മാധ്യമപ്രവർത്തകരുടെ പരാതി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു.ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്. എന്നാൽ, കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കാട്ടിയാണ് ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.