BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിഒന്നാം വാർഡിലെ നവീകരിച്ച പന്താവൂർ പൂക്കൈതക്കുളത്തിന്റെ നവീകരിച്ചതിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് നിർവഹിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടന്നത്.പൊതു കുളങ്ങൾ നാടിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറണമെന്ന് ചടങ്ങിൽ അഷ്ഹർ പെരുമുക്ക് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു..ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.

കുളത്തിന്റെ സമീപത്ത് ഓപ്പൺ ജിം ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പിന്തുണ വേണമെന്ന് വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരോട് ചടങ്ങിൽ ആവശ്യപ്പെട്ടു.

ചടങ്ങിൽ ജനപ്രതിനിധികളായ ബ്ലോക്ക് മെമ്പർ അശ്വതി സന്തോഷ്, മറ്റു വാർഡ് മെമ്പർമാരായ ശരീഫ് കോക്കൂർ, വിപിൻ, ഫൗസിയ കെ. വി., ഫാത്തിമ ലതീഫ്, ശ്രീദിവ്യ തുടങ്ങിയവർ സംസാരിച്ചു.സാമൂഹ്യ, സാംസ്ക്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഡ്വ. സിദ്ദീഖ് പന്താവൂർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഹുറൈർ കൊടക്കാട്ട്, ടി. വി. അഹ്മദുണ്ണി, പി കെ അബ്ദുള്ളക്കുട്ടി, കെ. വി. അബ്ദുറു ഹാജി, കെ. വി. ബഷീർ, കണ്ണൻ പന്താവൂർ, തലാപ്പിൽ ഫാറൂഖ്, മൊയ്‌ദീൻ കുട്ടി പി.അബ്ദുൽ നാസർ ഒ.വി.,ഹംസത്ത് കല്ലിങ്ങൽ,മുജീബ് കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button