BREAKING NEWSPUBLIC INFORMATIONUPDATES

ഫെറിസ് വീലിൽ മുടി കുടുങ്ങി യുവതിയുടെ തലയോട്ടിയുടെ വലിയൊരു ഭാഗം പൊളിഞ്ഞുപോയി

ഫെറിസ് വീലിൽ കയറിയ യുവതിയുടെ മുടി യന്ത്രത്തിന്റെ ബെയറിങ്ങിൽ കുടുങ്ങിയതിനെ തുടർന്ന് മാംസമടക്കം മുടി തലയിൽ നിന്ന് വേർപെട്ടുപോയി. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.വെള്ളിയാഴ്ച നടന്ന ‘തൻഹ പോള’ ഉത്സവത്തോടനുബന്ധിച്ചുള്ള മേളയിലാണ് സംഭവം. സമീപ ഗ്രാമങ്ങളിൽ നിന്നായി നിരവധി സ്ത്രീകളും കുട്ടികളും മേളയിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടുന്നതിന്റെ ഭാഗമായാണ് ഇവർ മേളയിൽ പങ്കെടുത്തത്.ഫുൽസാവംഗി സ്വദേശിനിയായ 25കാരി ബാലി മറോതി താലികോട്ടെ ആണ് അപകടത്തിൽപ്പെട്ടത്.

ഫെറിസ് വീൽ അതിവേഗത്തിൽ കറങ്ങുന്നതിനിടെ യുവതിയുടെ മുടി സീറ്റിന് പിന്നിലുണ്ടായിരുന്ന കറങ്ങുന്ന ബെയറിങ്ങിൽ കുടുങ്ങുകയായിരുന്നു. വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന യന്ത്രം മുടിയിൽ ശക്തമായി വലിവുണ്ടാക്കിയതോടെ യുവതിയുടെ തലയോട്ടിയിലെ വലിയൊരു ഭാഗം മുടിയോടൊപ്പം പൊളിഞ്ഞുപോയി.വേദനകൊണ്ട് യുവതി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ ഉടൻ സ്ഥലത്തെത്തി. അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സുനിൽ അംഭുറെയും പൊലീസ് കോൺസ്റ്റബിൾ സുഹാസ് കായ്തെയും നാട്ടുകാരുടെ സഹായത്തോടെ അതിവേഗം കറങ്ങിക്കൊണ്ടിരുന്ന ഫെറിസ് വീൽ നിർത്തുകയായിരുന്നു.തുടർന്ന് യുവതിയെ സുരക്ഷിതമായി റൈഡിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ചികിത്സ നൽകി വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button