BREAKING NEWSEDAPPALLATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES

പൊ​ന്നാ​നി ജെ.​എം റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്മര​ണ​ക്കെ​ണി​യാ​യി ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി കു​ഴി​ക​ൾ

പൊ​ന്നാ​നി: ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ന്നാ​നി അ​ങ്ങാ​ടി ജെ.​എം റോ​ഡി​ൽ കു​ഴി​ച്ച കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​വും അ​പ​ക​ട​ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു. റോ​ഡി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൈ​പ്പി​ടു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​ശേ​ഷം കൃ​ത്യ​മാ​യി മൂ​ടാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​ണ്.ഇ​ടു​ങ്ങി​യ​തും ജ​ന​ത്തി​ര​ക്കേ​റി​യ​തു​മാ​യ ജെ.​എം റോ​ഡി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ഴി​ക​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഏ​റെ പ്ര​യാ​സം നേ​രി​ടു​ന്ന​ത്. റോ​ഡി​ലൂ​ടെ ഒ​രേ​സ​മ​യം വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി യാ​ത്ര​ചെ​യ്യു​ന്ന​ത് പ​ല​പ്പോ​ഴും ദു​ഷ്ക​ര​മാ​ണ്.പൈ​പ്പി​ടാ​ൻ റോ​ഡി​ൽ നീ​ള​ത്തി​ൽ കു​ഴി​യെ​ടു​ത്ത​ശേ​ഷം മ​ണ്ണി​ട്ടു​മൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണ് ഉ​റ​പ്പി​ച്ച് റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​ഴ പെ​യ്യു​ന്ന​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ഴി​ക​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​കു​ന്ന​തി​നാ​ൽ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്.അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​ച്ച കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button