സിപിഐ മലപ്പുറം ജില്ലാ അസി.സെക്രട്ടറിയുടെഭാര്യയും മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ സി പി നസീറ അപകടത്തില്‍ മരിച്ചു
പെരിന്തൽമണ്ണ:സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മങ്കട ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കടന്നമണ്ണ പൂന്തോട്ടത്തിൽ പി ടി ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമ പഞ്ചായത്ത് കടന്നമണ്ണ നാലാം വാർഡ് അംഗവുമായ പൂന്തോട്ടത്തിൽചക്കുപറമ്പിൽ നസീറ (40) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച നസീറഅടുത്ത ദിവസമാണ് ഗ്രാമ പഞ്ചായത്ത് അംഗമായി ചുമതലയേറ്റത്.മഞ്ചേരി സിഡ്കോ ജീവനക്കാരി ആയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5 നു ശേഷം കടന്നമണ്ണ തവളാച്ചിക്കേറ്റത്തിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.നസീറ പെരിന്തൽമണ്ണ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കെ അമിത വേഗത്തിൽ എത്തിയ ഡെലിവറി വാൻനിയന്ത്രണം വിട്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പിതാവ്:പൂന്തോട്ടത്തിൽ കുഞ്ഞാലി.മാതാവ്: കുഞ്ഞാത്തു.സഹോദരൻ: നിസാർ (സൗദി) മക്കൾ: മങ്കട ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഇബ്ൻ ഷാ (16) ഒമ്പതാം തരം വിദ്യാർത്ഥിനി ഇഷ (14) ഇഹ്സാൻ (7)സംസ്കാരം വിദേശത്തുള്ള സഹോദരൻ എത്തിയതിനു ശേഷം വെള്ളിയാഴ്ച നടക്കും.