BREAKING NEWSLATEST NEWSPUBLIC INFORMATIONSocialThiruvananthapuramUncategorizedUPDATES

പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ കടുത്ത നിയമനടപടിക്ക് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു. ഐ പി ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ്‌ ചെയ്തിരുന്നു.ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതാണ് പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥർ ധരിച്ചിരുന്ന അതേ പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ ആരെന്ന് അറിയിക്കണമെന്നാണ് നിർദ്ദേശം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദിവസങ്ങൾക്കു മുൻപാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 68 ദിവസമാണ് പ്രതികൾ റിമാൻഡിൽ കഴിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button