AccidentBREAKING NEWSLocal news

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരി പോകുന്ന സൂപ്പർഫാസ്റ്റ് ബസും കാസർകോട് നിന്നും കോട്ടയം പോകുന്ന മിന്നലും ഒരു പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയടിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.മിന്നല്‍ ബസ്സ് സ്വകാര്യ ബസ്സിനെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിലും എതിരെവന്ന കെഎസ്ആര്‍ടിസി യിലും ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് കയറി നില്‍കുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button