EDAPPALLocal news

ഓട്ടോ-ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം

എടപ്പാൾ: മോട്ടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ ജൂലൈ 24-ന് സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച മലപ്പുറം ജില്ലാ പടിഞ്ഞാറൻ മേഖലാ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.സ്വീകരണ സമ്മേളനത്തിൽ ഇ.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ടി. കബീർ, വൈസ് ക്യാപ്റ്റൻ ടി. ജയഭാരതൻ, മാനേജർ ടി.പി. മൻസൂർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി എം.എ. നവാബ്, അഡ്വ. എം.ബി. ഫൈസൽ, എം.വി. ഹരീഷ്, എം. മുരളീധരൻ, പി.പി. ബിജോയ്, കെ.വി. കുമാരൻ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.ജൂലൈ 24-ന് സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന മാർച്ചിൽ തൊഴിലാളികൾ അണിനിരക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button