സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു
പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു. ബാച്ചിന്റെ ഉദ്‌ഘാടനവും കഴിഞ്ഞ ആറു മാസ കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയ ഉദ്യോഗാർഥികൾക്കുള്ള അനുമോദന സമ്മേളനവും കെ.പി. നൗഷാദലി എ.എൽ.എ നിർവഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പരിശീലന കേന്ദ്രം മുൻ ഉദ്യോഗാർഥിയുമായ മുബ്സിറ സിറാജ് അധ്യക്ഷയായി.
സാമൂഹ്യ നീതി വകുപ്പ് മേട്രൺ കെ.ശില്പ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.ലിസ്ന അബൂബക്കർ, തൃശൂർ സബ് കോടതി ക്ലർക്ക് അബ്ദുൽ ഗഫൂർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.
പരിശീലന കേന്ദ്രം ജീവനക്കാരായ ഷബ്‌ന മുഹമ്മദ് യൂസഫ്, റജീന സി.പി, കെ.അബ്ദുൽ സലീം, പരിശീലന കേന്ദ്രം ഫാകൽറ്റി ഭാസ്കരൻ തിക്കോടി, സെയ്ദ് നെയ്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
*വായനാ പക്ഷാചരണം സമാപനം ജൂലൈ ആറിന്*
ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേർന്ന് നടത്തുന്ന വായന പക്ഷാചരണത്തിന്റെ സമാപനം ജൂലൈ ആറിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ പി.കെ. അസ്ലു അധ്യക്ഷത വഹിക്കും. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്ക് വേണ്ടി നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പ്രിയദർശിനി കോളേജ് മലയാള വിഭാഗം മേധാവി ഷെർമ്മിള ഷെറിൻ മധുരം മലയാളം എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.വിവിധ വകുപ്പ് മേധാവികൾ, സാക്ഷരത പ്രേരക്മാർ, തുല്യത പഠിതാക്കൾ, വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.