EDAPPALkaladiLocal news
വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു
എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും “വിജയോത്സവം 2026” പരിപാടിയും കഥകളി കലാകാരൻ രാജീവ് പീശപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ഗണേഷ് കെ. കോലത്ര അധ്യക്ഷത വഹിച്ചു.എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെയും വിവിധ അക്കാദമിക, കലാ-കായിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും ട്രോഫികൾ നൽകി ചടങ്ങിൽ ആദരിച്ചു.ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാർഥികളിൽ സർഗാത്മകതയും ശാസ്ത്രീയ മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജീവ് പീശപ്പള്ളി പറഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്റർ ബാബു കെ. സ്വാഗതം ആശംസിച്ചു. എം.ടി.എ. പ്രസിഡണ്ട് സഫീന ആശംസകൾ നേർന്നു. മനോജ് കെ. നന്ദി രേഖപ്പെടുത്തി.അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.