CHANGARAMKULAMLocal news
വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു
ചങ്ങരംകുളം: നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനപക്ഷാചരണം 2026-ന്റെ ഭാഗമായി, കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ പദ്ധതിക്ക് വർണ്ണാഭമായ തുടക്കം.
വാർഡ് മെമ്പർ കെ.പി. സത്യൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എസ്. ഉണ്ണികുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ പ്രധാനാധ്യാപിക പി.ജി. ബിന്ദു ഏവരെയും സ്വാഗതം ചെയ്തു. വായനയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ‘എഴുത്തപ്പെട്ടി’ പദ്ധതിയെക്കുറിച്ച് നളന്ദ കലാകേന്ദ്രം ആൻഡ്ഗ്രന്ഥശാല സെക്രട്ടറി പി.വി. പ്രകാശൻ വിശദീകരിച്ചു.
എം.കെ. രതീഷ്, പി.ഡി. ദിലീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ വിദ്യാരംഗം കൺവീനർ വി.പി. ജലജ നന്ദി പ്രകാശിപ്പിച്ചു.