EDAPPALLocal news
നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്
എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.
ഈ വിദ്യാലയത്തിൽ നിന്നും സ്വദേശമായ കരുവാരകുണ്ടിലേക്കാണ് അദ്ദേഹം സ്ഥലം മാറിപോകുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ജന ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബീരവുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സലാം പോത്തനൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബൽകീസ് കൊരണപെറ്റ, വാർഡ് മെമ്പർ വി.പി. മഞ്ജുഷ പി. നൂറുൽ ഹക്ക്, വിജിത. ശശി സ്നേഹാലയ. എംവി സൈനുദ്ധീൻ. സിന്ധു. ജോസഫ്. പ്രജുഷ. ജാഫർ കബീർ എന്നിവർ സംസാരിച്ചു.