Local newsTHAVANUR

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.

ഐഡിയൽ സി.ഇ.ഒ മജീദ് ഐഡിയലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാമ്പസ് കോർഡിനേറ്റർ ഫാസിൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങളിലെ പ്രധാന അധ്യാപകരുടെ ഓഫീസുകളാണ് നവീകരിച്ച് സമർപ്പിച്ചത്.

ചടങ്ങിൽ സീനിയർ പ്രിൻസിപ്പൽ എഫ്. ഫിറോസ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സെന്തിൽ കുമരൻ, ഹൈസ്കൂൾ പ്രധാന അധ്യാപിക ചിത്ര ഹരിദാസ്, സി.ബി.എസ്.ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, പ്രൈമറി മോണ്ടിസോറി പ്രധാന അധ്യാപിക സുപ്രിയ ഉണ്ണികൃഷ്ണൻ, ചീഫ് അക്കൗണ്ടന്റ് വി. മൊയ്തു, അറബിക് വിഭാഗം മേധാവി മുഹമ്മദ് ഹനീഫ, ഐ.ടി വിഭാഗം മേധാവി എസ്. സുധീഷ്, ഉഷ കൃഷ്ണകുമാർ, പി.വി സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button