EDAPPALLocal newsTHAVANUR

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച ചെയ്യുന്നതിനുമായി തവനൂർ എം.എൽ.എ അഡ്വ വി.എസ്‌ ജോയ് വിളിച്ചു ചേർത്ത യോഗം എടപ്പാളിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.


ചടങ്ങിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു.നിലവിൽ ഫണ്ട് അനുവദിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തി.വകുപ്പുകളുടെ ഏകോപനമില്ലായ്മ കൊണ്ട് മുടങ്ങി ക്കിടക്കുന്ന നിരവധി പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനമായി.പദ്ധതികളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനായി അടിയന്തര നിർദ്ദേശം എം.എൽ.എ നൽകി. ഓരോ പദ്ധതികൾക്കും വേണ്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥരെയും കരാറുകാരെയും ജനപ്രതിനിധികളെയും ഒരുമിച്ചിരുത്തി അടുത്ത ദിവസങ്ങളിൽ തന്നെ വിവിധ യോഗങ്ങൾ ചേരാൻ തീരുമാനമായി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി,ഷബ്‌ന,ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്കർ പെരുമുക്ക്, തഹസിൽദാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ,വിവിധ വകുപ്പ് തല എൻജിനീയർമാർ, എൻ.എച്ച്.എ.എം ഡി.പി.എം,ഡെപ്യൂട്ടി ഡി.എം.ഒ തുടങ്ങിയ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button