KUTTIPPURAMLocal news
കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ കാണാതായതായി പരാതി. ഇതു സംബന്ധിച്ച് ഉടമയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം തുടങ്ങി. സമാനമായ രീതിയിൽ ഈ മേഖലയിൽ നിന്നും അഞ്ചോളം പോത്തുകൾ ആറു മാസത്തിനുളളിൽ മോഷണം പോയതായി പരാതിയുണ്ട്. ഇങ്ങിനെ വ്യാപകമായി നടക്കുന്ന പോത്ത് മോഷണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഉടമകൾ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി .