EDAPPALLocal newsVATTAMKULAM

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : “കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. ” എന്ന സന്ദേശം ഉയർത്തി
വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും ലഹരിക്കെതിരായ് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനും വട്ടംകുളം ടൗൺ ഗ്രീൻ സിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.
തവനൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. വി എസ് ജോയ് ഉദ്ഘാടനം നിർവഹിച്ചു.
ബ്രസീൽ, അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ ആറ് ടീമുകൾ പങ്കെടുത്ത കാർണിവൽ മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ വിരുന്നായി. തീപാറിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ മറികടന്ന് ഫ്രാൻസ് ചാമ്പ്യൻമാരായി.
മത്സരാർത്ഥികൾക്കുള്ള ജേഴ്സി വിതരണം അഡ്വ. വി എസ് ജോയ് എംഎൽഎ നിർവഹിച്ചു. കായിക സൗഹൃദവും മത്സരവീര്യവും ഒരുമിച്ചുചേർന്ന മനോഹരമായ ഫുട്ബോൾ ഉത്സവമായി പരിപാടി മാറി.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.
വിജയികൾക്കുള്ള ട്രോഫി വിതരണം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ്, വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടിയു ചേർന്ന് എന്നിവർ നിർവഹിച്ചു.
അനീഷ് പി എച്ച്, മുസ്തഫ കരിമ്പനക്കൽ, എംകെ മുജീബ്, മുഹമ്മദലി കാരിയാട്ട്, അഷറഫ് കല്ലിങ്ങൽ, സുലൈമാൻ തൊണ്ടിയിൽ,സജീർ എം എം,കെ കെ അനസ്, മുഫസ്സിർ എം കെ, ഷെഫീഖ് ടി പി, സൽമാൻ പത്തിൽ, വി വി സുഹൈൽ, ആസിഫ് ടി പി, സഫുവാൻ പത്തിൽ, അൽ അമീൻ, വിവി മിർഷാദ് പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button