CHANGARAMKULAMLocal news

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം നടന്നു. വിദ്യാർഥികൾക്ക് പുരസ്കാരം, കുടുംബ സുരക്ഷാ ധനസഹായവും കൈമാറി.

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ചങ്ങരംകുളം യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ആക്രം ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് അധ്യക്ഷത വഹിച്ചു.ചങ്ങരംകുളത്തെ വ്യാപാരികളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 11 വിദ്യാർഥികൾക്കുള്ള അവാർഡുകൾ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിമും വൈസ് പ്രസിഡന്റ് സുബൈർ ആലങ്കോടും വിതരണം ചെയ്തു.ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീജേഷ് പന്താവൂരിനെ ‘കെഷ് അവാർഡ്’ നൽകി കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ ആദരിച്ചു. വ്യാപാരി കുടുംബസുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങിൽ കൈമാറി. വിവിധ ചികിത്സാ സഹായങ്ങളുടെ വിതരണവും ആക്രം ചുണ്ടയിൽ നിർവഹിച്ചു.ഉമ്മർ കുളങ്ങര, രവി എരിഞ്ഞിക്കാട്ട്, കെ.വി. ഇബ്രാഹിംകുട്ടി എന്നിവർ റിപ്പോർട്ടുകളും കണക്കുകളും അവതരിപ്പിച്ചു. ജബ്ബാർ ആലങ്കോട് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.ഒ. മൊയ്തുണ്ണി, നാഹിർ ആലുങ്ങൽ, പി.എം. സൈതലവി ഹാജി, മുഹമ്മദലി പഞ്ചമി, എ.എ. നാസർ, ഉസ്മാൻ പന്താവൂർ, സുനിൽ ചിന്നൻ, സലിം കാഞ്ഞിയൂർ, ഗീത മോഹൻ, റജീന മുസ്തഫ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button