EDAPPAL

2026 ഫിഫ ലോകകപ്പ്: ഇന്ത്യൻ സംപ്രേഷണാവകാശം നേടാൻ പ്രമുഖ ചാനലുകൾ രംഗത്ത്

എടപ്പാൾ : ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായുള്ള പോരാട്ടം ശക്തമാകുന്നു. രാജ്യത്തെ പ്രമുഖ ടെലിവിഷൻ-ഡിജിറ്റൽ നെറ്റ്വർക്കുകൾ റൈറ്റ്സ് സ്വന്തമാക്കാൻ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുൻ ലോകകപ്പുകളുടെ സംപ്രേഷണം കൈകാര്യം ചെയ്ത ജിയോസ്റ്റാർ ഗ്രൂപ്പിനൊപ്പം സോണി, സീ എന്റർടൈൻമെന്റ് തുടങ്ങിയ കമ്പനികളും മത്സരത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ കുറിച്ച് ഫിഫ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല.

2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ടൂർണമെന്റിന്റെ സംപ്രേഷണാവകാശ പ്രഖ്യാപനത്തിനായി ഇന്ത്യൻ ആരാധകരും കാത്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button