മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും
എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ് 25-ന് രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ നടക്കും. “ഗ്രാൻഡ് സക്സസ് ഗ്രേഡ്റുവേഷൻ സെറിമണി” എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പങ്കെടുക്കും.
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസിലെ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ.എ.എസ് ആയിരിക്കും ചടങ്ങിന്റെ മുഖ്യാഥിതി. കോളേജ് ചെയർമാൻ ഡോ.സിപി അലി ബാവ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചെയർമാൻമാരായ മുഹമ്മദ് ശിഹാബ്, മുഹമ്മദ് തുഫൈൽ, വൈസ് ചെയർപേഴ്സൺ ശ്രീമതി. സമീറ അലി ബാവ എന്നിവർ ആശംസകൾ നേരും .
സി.ഇ.ഒ അഡ്വ. ശിഹാബ് മെച്ചേരി, മാനേജ്മെന്റ് പ്രതിനിധി ഫാത്തിമ കെ , എം.ഡി.സി പ്രിൻസിപ്പൽ ഡോ. പ്രദീപ് കുമാർ, ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും
വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങൾ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് “ കോൺവോ ബീറ്റസ് 26” എന്ന സംഗീത പരിപാടിയും അരങ്ങേറും. ഗായകൻ ബാദുഷ ബി.എം നയിക്കുന്ന ലൈവ് പെർഫോർമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമാകും.