EDAPPAL

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണത്തിന് കീഴടങ്ങി. എടപ്പാൾ തുയ്യം സ്വദേശി ആലങ്ങാടൻ അബ്ദുൽ റഷീദ് (65) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ‘NRE home appliances’ എന്ന പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ മേയ് 15നു വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നു നില കെട്ടിടത്തിൽ തീ പടരുകയായിരുന്നു. കെട്ടിടത്തിൽ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന എടപ്പാൾ സ്വദേശി അബ്ദുൽ റഷീദ് പുറത്തിറങ്ങാൻ ആവാതെ കെട്ടിടത്തിന് ഉള്ളിൽ അകപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും ആണു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button