POLITICS

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:ഇടത് മുന്നണിയുടെ നെടുംകോട്ടകൾ പിളർന്ന തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. എം.വി ഗോവിന്ദനും, പിണറായി വിജയനുമെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയരാനുള്ള സാധ്യത. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ വരുമോ എന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ ഇന്ന് നടക്കും.

കണ്ണൂർ ജില്ലയിൽ പാർട്ടിക്കോട്ടകളെ വിറപ്പിച്ചാണ് യുഡിഎഫിന്റെ തേരോട്ടം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പ്രാഥമികമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് നയിച്ച പിണറായി വിജയനും പാർട്ടി പ്രവർത്തനത്തിന് നേതൃത്വം നൽകിയ എം.വി ഗോവിന്ദനും തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന പൊതു അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. നേതൃയോഗങ്ങളിൽ ആ വിമർശനം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button