EDAPPAL

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു.

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെൻറർ, ഐ.സി.സി. കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ പ്രാർത്ഥനാ സദസ്സിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലെ ഒട്ടേറെ പേർ പങ്കെടുത്തു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സിന്ധു പ്രാർത്ഥനാ സദസ്സ് ഉദ്ഘാടനം ചെയ്തു.

ഐ.സി.സി. ചെയർമാൻ കെ. കെ. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.
ഐ.സി.സി. മസ്ജിദ് ഖത്തീബ് ഷറഫുദ്ദീൻ എടക്കുറുശ്ശി യുദ്ധവിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി.

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി മോൾ പാലത്തിങ്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. വി. ഗീത, വി.പി. ബുഷറ,
കെ. മുനീറ നാസർ,
അടാട്ട് വാസുദേവൻ, ഐ.സി.സി. സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, ജമാഅത്തെ ഇസ്‌ലാമി
എടപ്പാൾ ഏരിയ വൈസ് പ്രസിഡണ്ട് എം.വി. മുഹമ്മദ് അഷ്റഫ്, എടപ്പാൾ സൗഹൃദവേദി പ്രസിഡണ്ട് ഷീജ എടപ്പാൾ, എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രമ, സുരേഷ് പാെൽപ്പാക്കര, കഴുങ്ങിൽ മജീദ്,
വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് എ.എ. ഖമറുദ്ദീൻ,
ഡോ.കെ.വി.പുഷ്പാകരൻ, മോഹനൻ പാക്കത്ത്, അജിതൻ പള്ളിപ്പാട്, എടപ്പാൾ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. അബ്ദുൽ ഗഫൂർ കക്കടിപ്പുറം കെ.വി.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി ബിന്ദു, പൂക്കറത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എച്ച്.എം.സഹദുല്ല, നെല്ലിശ്ശേരി എ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ഇ. തോമസ്, പന്താവൂർ എം. എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രസ് എ. ജലീന, വ്യാപാരി വ്യവസായി എടപ്പാൾ ഭാരവാഹികളായ കെ.ശങ്കരനാരായണൻ, ഫിറ്റ് വെൽ ഹസൻ,
മെക് സെവൻ എടപ്പാൾ കോഡിനേറ്റർ അബ്ബാസ്, സ്വാഗതസംഘം കൺവീനർ പി.എം. ശുഹൈബ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button