CHANGARAMKULAM

കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: ‘സുതാര്യ ഭരണം സുസ്ഥിര വികസനം’
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ്‌ ബഡ്ജറ്റ് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അവതരിപ്പിച്ചത്.340403265 രൂപയുടെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.കാർഷിക മേഖലക്ക് 8398600 രൂപയും, പാർപ്പിട മേഖലക്ക് 45830000 രൂപയും, ആരോഗ്യ മേഖലക്ക് 5990000രൂപയും, വനിത ശിശുക്ഷേമം 1150000 രൂപയും, വിശിഷ്ഠ ശേഷിക്കാർക്കായി 2580000 രൂപയും, കല കായിക സംസ്കാരം 725000 രൂപയും, പട്ടികജാതി സൗഹൃദം 8469000 രൂപയും, ശുചിത്വം 1035000 രൂപയും, വയോജനങ്ങൾ, സാമൂഹ്യ സുരക്ഷിതത്വം 400000 രൂപയും, റോഡ് 12400000 രൂപയും, നോൺ റോഡ് 8955000 രൂപയും, കുടിവെള്ളം 300000 രൂപയും, മൃഗ സംരക്ഷണം 3620344രൂപയും, വ്യവസായം 500000 രൂപയും, വിദ്യാഭ്യാസം 7532080 രൂപയുമാണ് വകയിരുത്തിയത്. ബഡ്ജറ്റ് അവതരണ യോഗത്തിൽ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ നാഹിർ ആലുങ്ങൾ, മെമ്പർമാരായ സജ്‌ന,അജയ്ഘോഷ്, നിഷ മുസ്തഫ,ശാമില ഉസ്മാൻ, ഷബ്‌ന, വനജ,റഫീഖ്, സുമേഷ്, റഷീദ് മുതുകാട്, റഫീഖ് ഒ പി, സുധീഷ്,ധന്യ, രമേശ്‌,പരമേശ്വരൻ, നിഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശാമിലി, മറ്റു പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, പാർപ്പിട, മറ്റു മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ബഡ്ജറ്റ് അവതരണ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ബഡ്ജറ്റിനെ എല്ലാവരും ഇരുകൈകളും നീട്ടി സ്വീകരിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്‌നി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button