CHANGARAMKULAM

കോമന്ത്ര’ 26 കൊമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനം

വളയങ്കുളം: അസ്സബാഹ് ആർട്ട്സ് & സയൻസ് കോളേജിലെ പി.ജി. കൊമേഴ്‌സ് & മാനേജ്മെന്റ് വിഭാഗവും ചേർന്ന് സംഘടിപ്പിച്ച കോമന്ത്ര’ 26 കൊമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനം വിപുലമായ അക്കാദമിക്, പരിശീലന, സാംസ്‌കാരിക പരിപാടികളോടെ നടന്നു. കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

ചടങ്ങിൽ പ്രിൻസിപ്പൽ ഉദ്ഘാടനം വഹിച്ചു; കോമേഴ്സ് അസ്സോസിയേഷൻ മേധാവി ഡോ. ശാലിനി സി. എ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പ്രശസ്ത സ്റ്റോറി ടെല്ലർ ഖുദ്രത്ത് പ്രചോദന പ്രഭാഷണം നടത്തി. ജീവിതാനുഭവങ്ങളും കഥകളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ ആത്മവിശ്വാസം, നേതൃപാടവം, തൊഴിൽ സാധ്യതകൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു. അസ്സബാഹ് ട്രസ്റ്റ പ്രസിഡൻ്റ് പി.പി.എം അഷ്റഫ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി, ഐ. ക്യു എ.സി. കോർഡിനേറ്റർ & വൈസ് പ്രിൻസിപ്പളുമായ ഡോ. ബൈജു എം.കെ, കോളേജ് യൂണിയൻ ചെയർമാൻ സിനാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. മാനേജ്മെൻ്റ് വകുപ്പ് മേധാവി നയന . എൻ.നന്ദി രേഖപ്പെടുത്തുകയും ചെയ്തു

പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു.

വിജയകരമായ സംരംഭകരെ ആദരിച്ചു.
വിവിധ ക്ലാസുകളിലെ ടോപ്പേഴ്സിനെ പുരസ്കാരങ്ങൾ നൽകി.
നെറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അനുമോദനം നൽകി.
എൻ.പി.റ്റി ഇ.എൽ സ്വയം പരീക്ഷ വിജയികൾക്കും സർട്ടിഫിക്കറ്റുകളും സ്മാരകങ്ങളും നൽകി ആദരിച്ചു.

വിവിധ വിദ്യാർത്ഥി വികസന പരിപാടികൾ ചടങ്ങിന്റെ പ്രധാന ആകർഷണമായി.

ബിസിനസ്സ് ക്വിസ്സ്:
വ്യാപാര വിജ്ഞാനം, സാമ്പത്തിക ബോധം, ടീം സ്പിരിറ്റ്എന്നിവ വളർത്തുന്ന രീതിയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

വർക്ക് ഷോപ്പ്– “ അലൈനിംഗ് തോട്ട് പ്രോസ്സസ്സ് ഫോർ എബ്ലോയ് ബ്ലിറ്റി:
തൊഴിൽ ലോകത്ത് വിജയിക്കാൻ ആവശ്യമായ ചിന്താ രീതികൾ, വ്യക്തിത്വ വികസനം, ആശയവിനിമയ നൈപുണ്യം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം നൽകി.

ഹിഡൻ ക്വസ്റ്റ്
ട്രഷർ ഹണ്ട് മാതൃകയിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളുടെ സംഘാടന ശേഷിയും നേതൃപാടവവും പ്രശ്നപരിഹാര കഴിവും വളർത്തുന്നതിൽ ശ്രദ്ധേയമായി.

സെമിനാർ അവതരണം:
ടാക്സ്പ്ലാനിംഗ് എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ ഗവേഷണാധിഷ്ഠിത അവതരണങ്ങൾ നടത്തി. ഇത് ഗവേഷണ കഴിവും പൊതുപ്രസംഗ നൈപുണ്യവും മെച്ചപ്പെടുത്തി.

ചടങ്ങിന്റെ ഭാഗമായി ഗാനനൃത്തങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. പരിപാടിയുടെ സമാപനത്തിൽ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് നിറം കൂട്ടി.

വിദ്യാർത്ഥികളുടെ അക്കാദമിക് മികവും കലാപ്രതിഭയും വ്യക്തിത്വ വികസനവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന സമഗ്ര പ്രവർത്തനമായി കോമന്ത്ര’ 26 ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button