VATTAMKULAM
ജനപ്രതിനിധികൾക്ക് സ്വീകരണം
എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ 13-ാം വാർഡിലെ മാലിന്യ പ്ലാന്റിനെതിരെയുള്ള സമര സമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങ് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസകൾ അർപ്പിച്ചു.