KUTTIPPURAM
ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
കുറ്റിപ്പുറം: മഹാമാഘ ഉത്സവത്തിന്ഭാഗമായി ദക്ഷിണ റെയിൽവേ ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (16355) 30 ന് കുറ്റിപ്പുറത്ത് നിർത്തും. ഈ ട്രെയിനിന് 24 നും സ്‌റ്റോപ്പ് നൽകിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (12081) ഇന്നും 31 നും കുറ്റിപ്പുറത്ത് നിർത്തും. 24 നും ഈ ട്രെയിൻ നിർത്തിയിരുന്നു. മംഗളൂരു സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് (12685) ഇന്നും 30 നും 31 നും കുറ്റിപ്പുറത്ത് നിർത്തും.