MALAPPURAM

ജില്ല സബ്ജൂനിയർ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തിരൂരിൽ തുടക്കം

തിരൂർ: മലപ്പുറം ജില്ല ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ജില്ല സബ് ജൂനിയർ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തിരൂരിൽ തുടക്കമായി. കേരള ഫുട്ബോൾ അസോസിയേഷൻ്റെ രജിസ്ട്രേഷനുള്ള ടീമുകൾ തമ്മിലുള്ള മത്സരമാണ് കുട്ടായി എം.എം.എം.എച്ച് എസ്.എസ് ഗ്രൗണ്ടിൽ ആരംഭിച്ചത്. 13 വയസിന് താഴെയുള്ള കുട്ടികൾ ഉൾക്കൊള്ളുന്ന 21 ടീമുകൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജലീൽ മയൂര ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.എം ഹനീഫ അധ്യക്ഷത വഹിച്ചു. മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി കുഞ്ഞുട്ടി മുഖ്യാതിഥിയായി. കൂട്ടായി എം.എം.എം.എച്ച്.എസ്.എസ് പ്രധാനാധ്യപകൻ സി. ബിന്ദുലാൽ, ഡി.എഫ്.എ ട്രഷറർ നയീം ചേറൂർ, മീഡിയ കോഡിനേറ്റർ മുജീബ് താനാളൂർ, അമീർ അരിക്കോട്, മാധ്യമ പ്രവർത്തകൻ ബൈജു അരിക്കാഞ്ചിറ എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സോക്കർ യൂത്ത് മുണ്ടുപറമ്പിനെ ജുവനൈൽ എടവണ്ണ പരാജയപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button