ഡയാലിസിസ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
പ്രവാസികൾ എന്നും നാടിനെ നെഞ്ചോടു ചേർത്തുനിർത്തുന്നവരാണെന്നും അതുകൊണ്ടു തന്നെ നാടും സമൂഹവും എന്നും അവരോടു കടപ്പെട്ടവരാണെന്നും പൊന്നാനി മുൻസിപ്പൽ ചെയർ പെഴ്സ്ൻ ശ്രീമതി സുധ പറഞ്ഞു. അര നൂറ്റാണ്ടിലേറെക്കാലമായി യു എ യിൽ പ്രവർത്തിക്കുന്ന പൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ അബുദാബി ഘടകം പൊന്നാനി ഡയാലിസിസ് സെന്ററിന് മെഡിക്കൽ ബെഡുകളടക്കം രണ്ടര ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൻ. ചടങ്ങിൽ അനൂഷ് റഹ്‌മാൻ, കെ വി ഷഫീഖ്, എം ടി അമീർ തുടങ്ങിയ വെൽഫെയർ നേതാക്കൾ മെഡിക്കൽ ഉപകരണങ്ങൾ കോർഡിനേറ്റർ മുഹമ്മദ്‌കുട്ടി മാഷിന് കൈമാറി.
ഡയാലിസിസ് അങ്കണത്തിൽ നടന്ന കൈമാറ്റ ചടങ്ങിൽ മുൻസിപ്പൽ വൈസ് പ്രസിഡന്റ് ശ്രീ സക്കീർ അദ്ധ്യക്ഷത വഹിച്ചു. പി ജി സി സി ചെയർമാൻ യാഖൂബ് ഹസ്സൻ, ടി കെ ഇസ്മായിൽ, അഷ്‌റഫ് പൊന്നാനി, ഇമ്പിച്ചിക്കോയ തങ്ങൾ, കാസിം കോയ, എ വി ഹബീബുള്ള, കെ എം ഹബീബ്, കൗൺസിലർമാരായ ബീവി മോൾ, ശാന്ത, സി വി മജീദ്, കെ പി മൂസ, പി വി അയൂബ്, ലിയാക്കത്ത്, തുടങ്ങിയവർ ആശംസകളർപ്പിച്ചു. നാസർ പാലക്കൽ, സിദ്ദീഖ്, ശരീഫ് ടൂറിസ്റ്റു തുടങ്ങിയ വെൽഫെയർ അംഗങ്ങൾ നേതൃത്വം നൽകിയ പരിപാടിക്ക് എം ടി അമീർ നന്ദി പറഞ്ഞു.