CHANGARAMKULAM

സെൽഫി എടുക്കാൻ ചെണ്ടുമല്ലി പൂ കൃഷി ചെയ്ത് എട്ടാം ക്ലാസുകാരി

ചങ്ങരംകുളം: ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവ എം. ആർ ആണ് ആഗ്രഹ സഫലീകരണത്തിനായി ചെണ്ടുമല്ലി പൂ കൃഷി ചെയ്തത്. നിറയെ പൂക്കൾ നിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാരാണ് തൈകൾ വാങ്ങി നൽകിയത്. തുടർന്ന് വീടിന് തൊട്ടടുത്ത് തന്നെ സ്ഥലം സജ്ജമാക്കി നൽകുയായിരുന്നു. തുടർന്ന് നട്ട് പരിപാലിച്ച് പോരുകയായിരുന്നു ശിവ. 200 തൈകൾ വച്ചതിൽ 70 എണ്ണം നശിച്ച് പോയങ്കിലും ബാക്കിയുള്ളവ പൂവിട്ടപ്പോൾ ആവോളം സെൽഫി എടുത്ത് ആഘോഷിക്കുകയാണ് ഈ വിദ്യാർത്ഥിനി. കോക്കൂർ മടത്തും പുറത്ത് മീര – രമേഷ് ദമ്പതിമാരുടെ മകളാണ് ശിവ. അടുത്തതായി സൂര്യകാന്തി തോട്ടം ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ഈ വിദ്യാർത്ഥിനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button