EDAPPALLocal news
എടപ്പാൾ തവനൂർ റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
എടപ്പാൾ: പൊന്നാനി പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ കീഴിൽ വരുന്ന എടപ്പാൾ തവനൂർ റോഡിൽ (പഴയ ബ്ലോക്ക് മുതൽ അയങ്കലം വരെ) ബി എം & ബിസി പ്രവൃത്തി തുടങ്ങുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതത്തിന് 27-02-21 മുതൽ പ്രവൃത്തി തീരും വരെ പൂർണമായി നിയന്ത്രണം ഉണ്ടാകുമെന്നും
എടപ്പാൾ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തട്ടാംപടി പൊൽപ്പാക്കര വഴി തിരിഞ്ഞ് പോകേണ്ടതാണന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.