PONNANI
ഇലക്ഷൻ റിസൽട്ട്. സർക്കാർ കണ്ണ് തുറക്കണം: കെ.എസ്.ടി.യു.
പൊന്നാനി :തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ കണ്ണു തുറപ്പിക്കണമെന്ന്. പൊന്നാനി ഉപ ജില്ലാ കെ.എസ്.ടി.യു. സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷാമബത്ത കുടിശ്ശികശമ്പളപരിഷ്കരണം തുടങ്ങിയവ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുള്ള ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തത് സർക്കാറിനെതിരെ ജീവനക്കാരുടെ. രോഷത്തിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് യോഗം വിലയിരുത്തി. ” അതിരില്ലാ നീതി നിഷേധം പതിരാകും പരിഷ്കാരങ്ങൾ ” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനംസംസ്ഥാന സെക്രട്ടറി ഇ.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്. കെ.ബി. ഫാ ദിഹ് അധ്യക്ഷതവഹിച്ചു. യു.പി. ഖമറു, സഫ് വാൻ. പി, കോയ തറോല ഷഹലുദ്ദീൻ. കെ, കമാൽ.പി.പി, ഷമീല. ടി, റം ലു. കെ.വി, മജീദ് വന്നേരി. തുടങ്ങിയവർ പ്രസംഗിച്ചു.