CHANGARAMKULAM

ഡി.ആർ.എസ് ഇംഗ്ലീഷ് സ്കൂളിൽ ബാലോത്സവഘോഷം നടത്തി

ചങ്ങരംകുളം: ഡി ആർ എസ് ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി ബാലോത്സവം ആഘോഷിച്ചു. ആലങ്കോട് പഞ്ചായത്തിലെ 21 ഓളം അംഗനവാടികൾ രജിസ്റ്റർ ചെയ്ത പരിപാടിയിൽ 250 ഓളം കുട്ടികൾ പങ്കെടുത്തു. കണ്ണിന് കുളിർമയേകുന്ന വിവിധതരം പരിപാടികൾ കുരുന്നുകൾ അവതരിപ്പിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും അധ്യാപകർക്ക് സ്നേഹോപഹാരങ്ങളും നൽകിക്കൊണ്ട് മാനേജ്മെൻറ് അവരെ ആദരിച്ചു. പരിപാടിയിൽ സീനിയർ പ്രിൻസിപ്പൽ റെജി.വി.ജോർജ് കോളേജ് പ്രിൻസിപ്പൽ നാജിയ ഡയറക്ടർ റഷിൻ, അമീൻ എന്നിവർ സംസാരിച്ചു. കുരുന്നുകൾക്ക് അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള നല്ലൊരു വേദിയാണ് ഡി. ആർ.എസ് ഒരുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button