EDAPPAL

കേരള വാട്ടര്‍ അതോറിറ്റി ജല മോഷണം തടയുന്നതിന് എടപ്പാള്‍ ഡിവിഷന് കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു

എടപ്പാൾ: കേരള വാട്ടര്‍ അതോറിറ്റി ജല മോഷണം തടയുന്നതിന് എടപ്പാള്‍ ഡിവിഷന് കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു.
ഡിവിഷനു കീഴിലുള്ള പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ സ്ഥലങ്ങളില്‍ അനധികൃത ജലമോഷണം, മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക, മീറ്ററിന് മുന്‍പായി പൈപ്പ് ലൈന്‍ ഘടിപ്പിച്ച് വെള്ളം ഉപയോഗിക്കുക, മീറ്ററില്‍ കൃത്രിമം കാണിക്കുക, വിച്ഛേദനം നടത്തിയിട്ടുള്ള കണക്ഷനില്‍ നിന്ന് അനധികൃതമായി വെള്ളം ഉപയോഗിക്കുക, മീറ്റര്‍ അനുമതിയില്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ചു സ്ഥാപിക്കുകയോ ചെയ്യുക, മോട്ടോറോ, ഹോസോ ഉപയോഗിച്ച് ലൈനില്‍ നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുക. ഒരു വീട്ടില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പില്‍ നിന്ന് വെള്ളം ദുരുപയോഗം ചെയ്യുക എന്നീ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചത്. ഇത്തരം കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം 0495-2371135 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ 1916 എന്ന കേരള വാട്ടര്‍ അതോറിറ്റി ടോള്‍ ഫ്രീ നമ്പറിലോ പൊതു ജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം. ഇത്തരത്തില്‍ അറിയിപ്പുകള്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button