EDAPPAL

കായിക മികവിൽ പോട്ടൂർ മോഡേൺ എച്ച്എസ്എസ്

എടപ്പാൾ : മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഏഴാമത് മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുപ്പതിലധികം സ്കൂളുകൾ പങ്കെടുത്തു. മുന്നൂറ്റി നാൽപത്തി ഏഴ് (347 ) പോയിന്റുകൾ നേടിയാണ് പോട്ടൂർ സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. കായിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രത്യേക സ്വീകരണവും നൽകി. സ്‌കൂൾ മാനേജർ മൊയ്‌ദുണ്ണി, സെക്രട്ടറി ഹസ്സൻ മൗലവി, പ്രിൻസിപ്പാൾ എ.വി.സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ അസീസ്, മറ്റ് അധ്യാപകർ എന്നിവരും അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button